എന്തിനി പാടേണ്ടു ഞാൻ നിന്റെ നൂപുര നാദ
സംഗമ വരഗീതത്തിൽ മണ്ഡപമുണരുമ്പോൾ?
എന്തിനി ചൊല്ലേണ്ടു നിന്നംഗലാവണ്യ സുര
സുന്ദര യമുനയിൽ കല്ലോല മുണരുമ്പോൾ?
ശ്യാമള സന്ധ്യാംബര ചാരുത പടരുമീ
പാവന വനികയിൽ കാറ്റു തേരോടിക്കുമ്പോൾ
ചാഞ്ചാട്ടമാടുന്ന നിൻ പൂന്തുകിൽ ഞൊറികളിൽ
കാഞ്ചന തന്തുക്കളായ് മാറുവാൻ കൊതിക്കുന്നു.
-----------------
06.12.2018